സ്‌മാർട്ട്‌ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിൾ പിക്‌സൽ 9 സീരീസ് വരുന്നു. ഓഗസ്റ്റ് 14നാണ് ആഗോളതലത്തിൽ ലോഞ്ചിങ് നടക്കുന്നത്. ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്, ഗൂഗിൾ പിക്‌സൽ 9 പ്രോ, ഗൂഗിൾ പിക്‌സൽ 9 എന്നിവയാണ് ഗൂഗിൾ പിക്‌സൽ പുറത്തിറക്കുന്നതെന്നാണ് വിവരം. ഇതിൽ ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്, ഗൂഗിൾ പിക്‌സൽ 9 പ്രോ എന്നിവയുടെ ഡിസൈനുകളാണ് ഗൂഗിൾ പിക്‌സൽ ഔദ്യോഗികമായി പുറത്തുവിട്ടത്. 9 സീരീസിന്‍റെ ലോഞ്ചിങ് ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സീരീസിന്‍റെ വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.
ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്
- ട്രിപ്പിൾ ക്യാമറ (48 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 10.5 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസ്, 10.8 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ, 10 മെഗാപിക്‌സൽ സെൽഫി ഷൂട്ടർ )
- 8 ഇഞ്ച് ഫോൾഡിങ് ഡിസ്‌പ്ലേ, 6.4 ഇഞ്ച് കവർ ഡിസ്‌പ്ലേ
- വില: ഏകദേശം 1,70,000 രൂപ