തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ ക്രൂരമായി മർദിച്ചു. വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. ഇന്നലെ (മെയ് 24) ഉച്ചയ്ക്കാണ് സംഭവം. നാളുകളായി വീട്ടിൽ നിന്നും അകന്ന് കഴിയുകയായിരുന്നു മർദനമേറ്റ അനന്തു. വീട് വീട്ടിറങ്ങിയ ശേഷം കോളജ് പരിസരത്ത് സൗജന്യ ഭക്ഷണം കഴിച്ച് വഴിയിൽ കിടന്ന് ഉറങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മധ്യവയസ്‌കനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസ്; രണ്ട് ഗുണ്ടകൾ പിടിയില്‍ :തിരുവനന്തപുരത്ത് 65 കാരനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകൾ പിടിയില്‍. കാപ്പിക്കാട് കൊണ്ണിയൂർ ഈന്തവിള വീട്ടിൽ അൻവർ എന്ന അമ്പിളി, കൊണ്ണിയൂർ എസ്എ മൻസിലിൽ സൈദലി എന്ന സെയ്യ എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് മെയ് 24 നാണ് പിടികൂടിയത്.