കേരളം

kerala

ETV Bharat / state

ടാറിങ് മാലിന്യത്തിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്‌ണുവിന് പരിക്കേറ്റു.

ACCIDENT DEATH IN THRISSUR  MAN DIED IN BIKE ACCIDENT THRISSUR  BIKE ACCIDENT IN THRISSUR  LATEST NEWS IN MALAYALAM
Abhinandh (ETV Bharat)

By ETV Bharat Kerala Team

Published : Dec 3, 2024, 3:33 PM IST

തൃശൂർ:പുതുക്കാട് സെന്‍ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്‌ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദാണ് (28) മരിച്ചത്. ഇന്നലെ (ഡിസംബർ 2) അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതുക്കാട് ഹോട്ടലിൽ ഭക്ഷണം കഴിച്ചു മടങ്ങി വരുന്നതിനിടയായിരുന്നു അപകടം. അപകടത്തിൽ അഭിനന്ദിനൊപ്പമുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്‌ണുവിനും പരിക്കേറ്റു. ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയിലായിരുന്നു അപകടമുണ്ടായത്.

ടാറിങ് മാലിന്യത്തിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം (ETV Bharat)

പരിക്കേറ്റ വിഷ്‌ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്‌ടങ്ങള്‍ ബൈക്ക് യാത്രികര്‍ കാണാഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read:ആലപ്പുഴയിലെ അപകടത്തിന് പിന്നില്‍ പല ഘടകങ്ങള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍

ABOUT THE AUTHOR

...view details