തിരുവനന്തപുരം :യുവ ഡോക്‌ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്‌ടർ അഭിരാമിയെയാണ് (30) മെഡിക്കൽ കോളജ് പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ പേയിങ് ഗസ്‌റ്റായി താമസിക്കുകയായിരുന്നു അഭിരാമി (Young Doctor Of Thiruvananthapuram Medical College Found Dead).
ഇന്നലെ വൈകിട്ട് മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതായി സംശയിക്കുന്നു. മെഡിക്കൽ കോളജിലെ സീനിയർ റസിഡൻ്റ് ആണ് അഭിരാമി. വെള്ളനാട് അഭിരാമത്തിൽ ബാലകൃഷ്‌ണൻ നായരുടെയും രമാദേവിയുടെയും മകളാണ് അഭിരാമി.
മരിച്ച അഭിരാമിയും കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷുമായുള്ള വിവാഹം ആറ് മാസം മുൻപാണ് നടന്നത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.