കോഴിക്കോട് :കോഴിക്കോട്മുക്കത്തിനു സമീപം കാഞ്ഞിരമുഴിയിൽ യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കാഞ്ഞിരമുഴി കുടുക്കിൽ മനീഷയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിനും നട്ടെല്ലിനുമാണ് പരിക്ക്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.
വീടിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു മനീഷ. പെട്ടെന്ന് ഓടിയെത്തിയ കാട്ടുപന്നി ഇവരെ ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ തെറിച്ചുവീണ മനീഷയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴാണ് കാട്ടുപന്നി ഒഴിഞ്ഞു മാറിയത്.