കൊല്ലം :ചവറയിൽ വനിത ഡോക്‌ടർക്ക് മർദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഡോ. ജാൻസി ജെയിംസിനാണ് രോഗിയോടൊപ്പം എത്തിയ സ്ത്രീയുടെ മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് തന്നെ മർദിച്ചതെന്നും മുഖത്ത് അടിയേറ്റതായും ഡോക്‌ടർ പറഞ്ഞു.
ചവറയിൽ വനിത ഡോക്‌ടർക്ക് മർദനം : രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചതായി പരാതി - WOMAN DOCTOR ATTACKED IN CHAVARA - WOMAN DOCTOR ATTACKED IN CHAVARA
രോഗി മുമ്പ് ഉപയോഗിച്ച ഗുളിക പരിശോധിച്ചില്ലെന്ന് ആരോപിച്ചാണ് സ്‌ത്രീ മർദിച്ചത്. സംഭവം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ
Dr. Jancy james (Source: ETV Bharat Reporter)
Published : May 13, 2024, 4:17 PM IST
രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്‌ടർ പരിശോധിച്ചില്ലെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇതിനെ തുടർന്നാണ് സ്‌ത്രീ മർദിച്ചത്. മർദനത്തെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും കേസ് എടുത്തില്ല.