തൃശ്ശൂര്‍:അതിരപ്പിള്ളിയില്‍ കാട്ടാന കൂട്ടത്തിന് മുന്നില്‍ കുടുങ്ങി എംഎല്‍എയുടെ വാഹനം. സനീഷ് കുമാർ ജോസഫ് എംഎല്‍എ സഞ്ചരിച്ച വാഹനമാണ് മലക്കപ്പാറ - വാഴച്ചാൽ റൂട്ടിൽ ആനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടത്. വാഹനത്തിന് മുന്നില്‍ ഒരുമണിക്കൂറോളം മാര്‍ഗതടസം സൃഷ്‌ടിച്ച് നിന്ന ശേഷമാണ് ആനകള്‍ മടങ്ങിയത്.
'ചിറക് 'വിദ്യാഭ്യാസ പദ്ധതിയിലൂടെ മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴായിരുന്നു സംഭവം. ചാലക്കുടി എംഎൽഎ സനീഷ് കുമാറിനൊപ്പം കെപിസിസി സെക്രട്ടറി എ പ്രസാദും വാഹനത്തിലുണ്ടായിരുന്നു.
കാട്ടാനക്കൂട്ടത്തിന് മുന്നില്‍ എംഎല്‍എയുടെ വാഹനം (ETV Bharat) രാത്രി എട്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ചിറക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു എംഎല്‍എയും സംഘവും. ആദ്യം മൂന്ന് കാട്ടാനകളായിരുന്നു എംഎല്‍എ ഉള്‍പ്പടെയുള്ളവരുടെ വാഹനങ്ങള്‍ക്ക് തടസമായി നിന്നത്.
ഈ ആനക്കൂട്ടം കാടുകയറിയതിന് പിന്നാലെ മറ്റൊരു കാട്ടാനക്കൂട്ടം വാഹനങ്ങള്‍ക്ക് തടസം സൃഷ്‌ടിച്ച് നില്‍ക്കുകയായിരുന്നു. ഇതിനിടെ എംഎല്‍എയുടെ വാഹനത്തിന് നേരെ തിരിയാനും കാട്ടാനകള്‍ ശ്രമിച്ചു. കാട്ടാനക്കൂട്ടം റോഡില്‍ തടസം സൃഷ്‌ടിച്ച സാഹചര്യത്തില്‍ ഒരു മണിക്കൂറോളം നേരം റോഡില്‍ കുടുങ്ങിയ ശേഷമാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്.
Also Read :ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ