കേരളം

kerala

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു - WOMEN DIED IN ELEPHANT ATTACK

By ETV Bharat Kerala Team

Published : Mar 28, 2024, 11:12 AM IST

വന്യജീവിഭീതിയില്‍ വയനാട്. ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു.

WILD ANIMAL  WAYANAD MEPPADI  TRIBAL WOMAN DIED  ELEPHANT ATTACK
Another wild animal attack in Wayanad : Tribal woman died

മേപ്പാടി: വയനാട്-മലപ്പുറം അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടി പരപ്പൻപാറ കോളനിയിലെ സുരേഷിന്‍റെ ഭാര്യ മിനി ആണ് മരിച്ചത്. ഭർത്താവ് സുരേഷിന് പരിക്കേറ്റിട്ടുണ്ട് (Another elephant attack in Wayanad).

മേപ്പാടി വടുവഞ്ചാലിൽ നിന്നും 10 കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് സംഭവം. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോൾ ആണ് ആക്രമണമുണ്ടായത്. തേൻ ശേഖരിക്കുന്നതിനിടെ ഇരുവരെയും കാട്ടാന ആക്രമിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് മേപ്പാടിയിൽ നിന്നും, നിലമ്പൂർ വാണിയമ്പാറ സ്റ്റേഷനിൽ നിന്നും വനപാലകർ കാട്ടിലേക്ക് തിരിച്ചു. നിലമ്പൂര്‍ - കുമ്പളപ്പാറ മേഖലയിലേക്കാണ് മരിച്ച സ്‌ത്രീയുടെ മൃതദേഹം എത്തിക്കുക. ഉള്‍വനമേഖലയായതിനാല്‍ തന്നെ ഇവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതടക്കം പ്രതിസന്ധിയാണ്.

ABOUT THE AUTHOR

...view details