തൃശൂര്‍: അതിരപ്പിള്ളിയിൽ ഇന്നും (ഒക്‌ടോബര്‍ 3) കാട്ടാനകളുടെ ആക്രമണം. പ്ലാന്‍റേഷൻ പത്താം ബ്ലോക്കിൽ തോട്ടം തൊഴിലാളിയുടെ ക്വാട്ടേഴ്‌സിന് അകത്തേക്ക് ആനകള്‍ കയറി. തോട്ടം തൊഴിലാളിയായ പോളിയുടെ ക്വാർട്ടേഴ്‌സിനകത്താണ് ആനകള്‍ കയറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിൻവാതിലിലൂടെ അകത്ത് കയറിയ രണ്ട് ആനകൾ, നാട്ടുകാരെത്തിയതോടെ മുൻ വാതിൽ തകർത്ത് പുറത്തേക്ക് കടന്നു. ഇന്നലെ (ഒക്‌ടോബര്‍ 2) തൊട്ടടുത്തുള്ള വീടിന്‍റെ ഒരു ഭാഗം ആനക്കൂട്ടം തകർത്തിരുന്നു.
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം (ETV Bharat) Also Read:'വാഹനത്തിൽ ഇന്ധനമില്ല, സർക്കാർ പണം അനുവദിക്കുന്നില്ല'; കാട്ടാനയെ തുരത്താന്‍ സഹായം ആവശ്യപ്പെട്ട നാട്ടുകാരന് വനം വകുപ്പിന്‍റെ 'വിചിത്ര' മറുപടി