കേരളം

kerala

ETV Bharat / state

കേരള തീരത്ത് വീണ്ടും ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് മഴ തുടരും - Weather Updates In Kerala - WEATHER UPDATES IN KERALA

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത. ഒരു ജില്ലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടില്ല. ശക്തമായ കാറ്റ് വീശുന്നതിനാൽ അറബിക്കടലിൻ്റെയും ബംഗാൾ ഉൾക്കടലിൻ്റെയും ചില ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RAIN ALERT IN KERALA  കേരളം മഴ മുന്നറിയിപ്പ്  KERALA RAIN NEWS  KERALA WEATHER TODAY
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 12, 2024, 6:53 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലയ്ക്ക്‌ മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മ്യാൻമറിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബംഗ്ലാദേശിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഇതിന്‍റെ ഫലമായി അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. അതേസമയം വരും ദിവസങ്ങളിൽ ഒരു ജില്ലയിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ന് (സെപ്‌റ്റംബർ 12) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ ഇന്ന് തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പടിഞ്ഞാറ് ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങൾ, ഗൾഫ് ഓഫ് മന്നാർ, തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് അധികൃതർ അറിയിച്ചു.

അതിന് സമാനമായി മധ്യ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും 35 മുതൽ 45 കി.മീ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആ പ്രദേശങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read:പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും; ഒരാഴ്‌ചക്കാലത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യത

ABOUT THE AUTHOR

...view details