തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി ഇന്ന് നാല് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ (8-4-2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഏപ്രിൽ 9ന് എല്ലാ ജില്ലകളിലും ഏപ്രിൽ 10ന് എറണാകുളം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനൽച്ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത - weather update - WEATHER UPDATE
മഴയ്ക്ക് സാധ്യത പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ.

Chances of Rain in 4 Districts, Weather Updates in Kerala
Published : Apr 7, 2024, 11:13 AM IST
അതേസമയം ഏപ്രിൽ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2-4°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.