കേരളം

kerala

കാലവര്‍ഷം വൈകാതെയെത്തും; ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം - RAIN ALERT IN KERALA

By ETV Bharat Kerala Team

Published : May 29, 2024, 12:39 PM IST

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

WEATHER UPDATE IN KERALA  കേരളത്തിൽ മഴമുന്നറിയിപ്പ്  കേരളത്തിൽ കാലവർഷം  KERALA RAIN UPDATES
Representative image (ETV Bharat)

തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ ഒന്ന് വരെ വ്യാപകമായി മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ, നാല് ജില്ലകള്‍ക്കായിരുന്നു ഓറഞ്ച് അലര്‍ട്ട് നിര്‍ദേശമുണ്ടായിരുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിര്‍ദേശം തുടരുകയാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം 4 ദിവസത്തിനകം സംസ്ഥാനത്ത് എത്താന്‍ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തീരത്ത് കടല്‍ പ്രക്ഷുബ്‌ദമാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടത്ത് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read: കൂടുതല്‍ മഴ പെയ്യുന്നത് മുന്നറിയിപ്പോ ? ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ അപായ സൂചനയോ? അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details