വയനാട്:മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പ്രദേശവാസിയായ മജീദ്. രണ്ട് വാർഡുകളിലുമായി ഏകദേശം 200ഓളം വീടുകൾ ഉണ്ടായിരുന്നു. ഇതിൽ നാല് വീടുകൾ മാത്രമാണ് പ്രദേശത്ത് അവശേഷിക്കുന്നത്. ബാക്കി എല്ലാ വീടുകളും തകർന്നിട്ടുണ്ട്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും മജീദ് പറഞ്ഞു.
കേരളം ഇന്നേ വരെ കാണാത്ത തരത്തിലുള്ള ഒരു പ്രകൃതി ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. പാലത്തിന് അക്കരെയാണ് ദുരന്തം സംഭവിച്ച മുണ്ടക്കൈയും അട്ടമലയും. ഉരുൾപൊട്ടലിൽ പാലം തകർന്നതോടെ രക്ഷാപ്രവർത്തനത്തിനായി ദുരന്ത സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫയർഫോഴ്‌സും എൻഡിആർഎഫും അടക്കമുള്ള സംഘം സ്ഥലത്തെത്തി എത്രയും പെട്ടന്ന് രക്ഷാപ്രവർത്തനം ആരംഭിക്കണമെന്നും മജീദ്.