ന്യൂഡല്‍ഹി :വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയ പ്രേമചന്ദ്രന്‍ എംപി ആദ്യം സൈന്യത്തിന്‍റെ ഇടപടലിനെ അഭിനന്ദിച്ചു. സൈന്യം വലിയ രീതിയിലുളള രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാം മൃതദേഹം കണ്ടെത്താനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ഇന്നലെ നടന്ന ദുരന്തം ആദ്യമായി വയനാട് സാക്ഷ്യം വഹിക്കുന്നതല്ല. 2019 ഓഗസ്റ്റില്‍ ഇപ്പോള്‍ ദുരന്തം നടന്നത്തിന്‍റെ തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രദേശം പ്രകൃതിലോല പ്രദേശമാണെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയില്ലെ എന്ന് പ്രേമചന്ദ്രന്‍ എംപി ചോദിച്ചു. പിന്നെ എന്തുകൊണ്ടാണ് അതിനനുസരിച്ചുളള മൂന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്നും എംപി ചോദിച്ചു.