കാസർകോട് :വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി വനം മന്ത്രിയാണെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് (Wayanad elephant attack T Siddique on AK Saseendran). വയനാട്ടില്‍ മനുഷ്യന്‍റെ ജീവന് ഒരു വിലയുമില്ലാതെ ആയിരിക്കുന്നു. ഒരു രക്ഷയുമില്ലാതെ ജനങ്ങള്‍ വന്യജീവി ആക്രമണത്തിനും, മരണത്തിനും കീഴടങ്ങുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയമെന്നും ടി സിദ്ദിഖ് വിമര്‍ശിച്ചു.
വയനാട്ടിലെ സാമൂഹിക ജീവിതം വന്യജീവി ശല്യം മൂലം തകർന്നു. എന്നിട്ടും വയനാട്ടിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.