കേരളം

kerala

ETV Bharat / state

'വയനാട്ടില്‍ മത്സരിപ്പിച്ച് വില കളയരുത്': പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് മുൻ കോണ്‍ഗ്രസ് നേതാവ് - Pramod Krishnam on Priyanka Gandhi

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രതികരണവുമായി മുൻ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്‌ണം.

PRIYANKA GANDHI  WAYANAD CONSTITUENCY BY POLL  ആചാര്യ പ്രമോദ് കൃഷ്‌ണാം  വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പ്
Acharya Pramod Krishnam and Priyanka Gandhi Wadra (ANI)

By ANI

Published : Jun 18, 2024, 1:33 PM IST

ലഖ്‌നൗ:ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കി പ്രിയങ്ക ഗാന്ധിയുടെ വില കുറച്ചുകാണിക്കരുതെന്ന് മുൻ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്‌ണം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അര്‍ഹിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയുന്ന സാഹചര്യത്തില്‍ അവിടെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആചാര്യ പ്രമോദ് കൃഷ്‌ണമിന്‍റെ പ്രതികരണം.

'കോൺഗ്രസിൽ ഏറ്റവും ഇഷ്‌ടപ്പെട്ട മുഖമാണ് പ്രിയങ്ക ഗാന്ധി. അവരെ കോൺഗ്രസ് അധ്യക്ഷയാക്കണമെന്നും ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയതിലൂടെ, പ്രിയങ്ക ഗാന്ധിയുടെ നിലവാരം കുറയ്ക്കുകയാണ് ചെയ്‌തതെന്നും ആചാര്യ പ്രമോദ് കൃഷ്‌ണം വാര്‍ത്ത ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ പറഞ്ഞു. എന്നാൽ അവരുടെ പുതിയ നേട്ടത്തെ ഞാൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളെ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്ന കാര്യം പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് തെളിഞ്ഞെന്നും പ്രമോദ് കൃഷ്‌ണം കുറ്റപ്പെടുത്തി. ഹിന്ദുക്കളെ അവര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ വയനാടല്ല മറ്റ് എവിടെയെങ്കിലും നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:രാഹുല്‍ ഗാന്ധിക്ക് നന്ദി; പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം: കെ സുധാകരന്‍ എംപി

ABOUT THE AUTHOR

...view details