കേരളം

kerala

ETV Bharat / state

ഭക്തർ ഇനി ദാഹിച്ചു വലയേണ്ട; ശബരിമലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കിയോസ്‌ക്കുകൾ സജ്ജം - SABARIMALA NEWS UPDATES

അയ്യപ്പഭക്തർക്കായി 106 കുടിവെള്ള കിയോസ്ക്കുകളാണ് സംസ്ഥാന വാട്ടർ അതോറിറ്റി സ്ഥാപിച്ചത്.

SABARIMALA PILGRIMAGE  WATER KIOSKS IN SABARIMALA  ശബരിമലയിലെ വാട്ടർ കിയോസ്‌കുകൾ  ശബരിമല വാർത്തകൾ
Drinking Water Kiosks (ETV Bharat)

By ETV Bharat Kerala Team

Published : Nov 28, 2024, 7:26 PM IST

പത്തനംതിട്ട:ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കായി വഴിനീളെ കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിച്ച് സംസ്ഥാന വാട്ടർ അതോറിറ്റി. ഭക്തർക്ക് പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് വാട്ടർ അതോറിറ്റി കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിച്ചത്. പമ്പ മുതൽ സന്നിധാനം വരെ 106 കുടിവെള്ള കിയോസ്ക്കുകളാണുള്ളത്.

ശബരിമലയിൽ കുടിവെള്ള കിയോസ്‌ക്കുകൾ സ്ഥാപിച്ച് സംസ്ഥാന വാട്ടർ അതോറിറ്റി (ETV Bharat)

മണിക്കൂറിൽ 35,000 ലിറ്റർ ആകെ ഉത്പാദനശേഷിയുള്ള ഒൻപത് ആർ ഓ പ്ലാന്‍റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട് . പമ്പയിൽ മൂന്നും, അപ്പാച്ചിമേട് , മരക്കൂട്ടം , ശരംകുത്തി എന്നിവയ്ക്ക് പുറമെ നീലിമലയിൽ രണ്ടും സന്നിധാനത്തും ആർ ഓ പ്ലാന്‍റുകൾ പ്രവർത്തിക്കുന്നു.

വിതരണം ഉറപ്പാക്കുന്നതിന് പമ്പയിൽ 6 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി,നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും രണ്ട് ലക്ഷം വീതം ശേഷിയുമുള്ള ടാങ്കുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ശരംകുത്തിയിൽ സ്ഥാപിച്ചിട്ടുള്ള 6 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ നിന്നാണ് ദേവസ്വം ബോർഡിന്‍റെ ടാങ്കുകളിലേക്ക് ജലം നൽകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ക്വാളിറ്റി കൺട്രോളിനായി സന്നിധാനത്തും പമ്പയിലും പരിശോധന യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു മണിക്കൂർ ഇടവിട്ടാണ് പരിശോധന. സ്ഥിരം ജീവനക്കാർക്ക് പുറമെ എൺപതോളം താത്കാലിക ജീവനക്കാരെയും വാട്ടർ അതോറിറ്റി മണ്ഡലകാലത്ത് ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം തുടങ്ങിയ ഏതെങ്കിലും സ്ഥലത്ത് കുടിവെള്ളം കിട്ടാതെ വന്നാലോ മറ്റ് പരാതികൾ അറിയിക്കാനോ 04735 203360 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

Also Read : ഭക്ഷണ കാര്യത്തില്‍ പരാതിയുണ്ടോ? നേരിട്ട് അറിയിക്കാം: സന്നിധാനത്ത് പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ABOUT THE AUTHOR

...view details