തൃശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് പിടിയിൽ. തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൃഷ്‌ണകുമാറാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നൽകാൻ 2000 രൂപയാണ് കൃഷ്‌ണകുമാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. വില്ലേജ് ഓഫിസറുമായി സംസാരിച്ച് അദ്ദേഹത്തെ സ്വാധീനിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് കൃഷ്‌ണകുമാര്‍ പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്. കൃഷ്‌ണകുമാര്‍ പണം ആവശ്യപ്പെട്ട സമയത്ത് തന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടു. പിന്നാലെ വിജിലന്‍സ് സംഭവ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.