കേരളം

kerala

ETV Bharat / state

'പാഠപുസ്‌തകത്തില്‍ നിന്നും ബാബരി മസ്‌ജിദ് ഒഴിവാക്കില്ല, എന്‍സിഇആര്‍ടി പരിഷ്‌കരിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും': വി.ശിവൻകുട്ടി - V SIVANKUTTY AGAINST NCERT - V SIVANKUTTY AGAINST NCERT

ബാബരി മസ്‌ജിദ് പാഠഭാഗം ഹയർ സെക്കൻഡറി സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് കേരളം. പുതുക്കിയ പാഠപുസ്‌തകങ്ങൾ അടുത്ത അധ്യയന വർഷം മുതൽ. വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

ബാബരി മസ്‌ജിദ് പാഠഭാഗം ഒഴിവാക്കില്ല  മന്ത്രി വി ശിവൻകുട്ടി  BABRI MASJID DEMOLITION  NCERT SYLLABUS
Minister V Sivankutty (ETV Bharat)

By ETV Bharat Kerala Team

Published : Jun 19, 2024, 9:43 PM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠപുസ്‌തകത്തിൽ നിന്നും ബാബരി മസ്‌ജിദ് തകർക്കൽ വിഷയം ഉൾപ്പെട്ട ഭാഗം നീക്കിയ നടപടിയെ എതിർത്ത് കേരള സർക്കാർ. എൻസിഇആർടി പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽ ബാബരി മസ്‌ജിദിനെ കുറിച്ച് ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒഴിവാക്കിയ ഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിന് കരിക്കുലം കമ്മിറ്റി പരിശോധിച്ച് ലഭ്യമായ ഓപ്ഷനുകൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബരി മസ്‌ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ സപ്ലിമെന്‍ററി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തണോ അതോ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന പുതിയ പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണോ എന്ന് കരിക്കുലം കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുക്കിയ പാഠപുസ്‌തകങ്ങൾ അടുത്ത അധ്യയന വർഷം മുതലായിരിക്കും വിദ്യാർഥികൾക്ക് നൽകുക.

ഈ സമയത്തിനുള്ളിൽ പുനഃപരിശോധന പൂർത്തിയാക്കാനാണ് കേരളം ആലോചിക്കുന്നത്. മുൻ വർഷങ്ങളിലും എൻസിഇആർടി ഒഴിവാക്കിയ ഗുജറാത്ത് കലാപം, മുഗൾ ചരിത്രം തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിച്ചത്.

Also Read: പാഠപുസ്‌തകത്തില്‍ നിന്ന് ബാബറി മസ്‌ജിദ് പരാമര്‍ശം നീക്കി; കലാപത്തെയും തകര്‍ക്കലിനെയും കുറിച്ച് നാം എന്തിന് പഠിക്കണമെന്ന് എന്‍സിഇആര്‍ടി

ABOUT THE AUTHOR

...view details