മലപ്പുറം :മുന്നിയൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം. സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്.
തൃശൂർ-കോഴിക്കോട് റോഡിൽ ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.
അപകടത്തില്‍പെട്ട ബൈക്ക് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിൽ രണ്ടു പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടൻ പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മാറ്റുകയായിരുന്നു. പിന്നീട് ഇരുവരും മരണത്തിന് കീഴടങ്ങി. ഇവരിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
Also Read : ആദ്യം ഫ്രിഡ്‌ജ്, പിന്നെ വാഷിങ് മെഷീൻ, ഒപ്പം മിക്‌സിയും ഫാനും ടിവിയും മോഡവും; ഒളവണ്ണയിൽ വീടടക്കം കത്തി നശിച്ചു