കേരളം

kerala

ETV Bharat / state

തളിപ്പറമ്പില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം - Taliparamba bike accident - TALIPARAMBA BIKE ACCIDENT

ചെറുകുന്ന് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

TWO DIED IN BIKE ACCIDENT  ROAD ACCIDENT  തളിപ്പറമ്പില്‍ വാഹനാപകടം  ACCIDENT DEATH
Accident (ETV Bharat Network)

By ETV Bharat Kerala Team

Published : May 11, 2024, 10:22 AM IST

കണ്ണൂർ:തളിപ്പറമ്പില്‍ ഉണ്ടായ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്‌തുക്കുന്നിലെ ജോയല്‍ ജോസ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവണ്മെന്‍റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

ABOUT THE AUTHOR

...view details