കേരളം

kerala

ട്രെയിന്‍ ഗതാഗതം വഴിതിരിക്കും; ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്തെ യാത്രക്കാര്‍ 'ജാഗ്രതൈ' - Train Diversion Due To Track Repair

By ETV Bharat Kerala Team

Published : Jul 1, 2024, 8:42 PM IST

ഗുരുവായൂര്‍ ചെന്നൈ എഗ്‌മോര്‍ പ്രതിദിന എക്‌സ്പ്രസ് എറണാകുളം ടൗണ്‍ മുതല്‍ കായംകുളം ജംഗ്ഷന്‍ വരെ കോട്ടയം വഴിയായിരിക്കും യാത്ര.

KAYAMKULAM AND ERNAKULAM  TRAIN DIVERSION  ട്രാക്കുകളുടെ അറ്റകുറ്റ പണി  ട്രെയിന്‍ ഗാതാഗതം വഴിതിരിക്കും
Representational Image (ETV Bharat)

തിരുവനന്തപുരം : ട്രാക്കുകളുടെ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ രാത്രി 11.15 ന് ഗുരുവായൂരില്‍ നിന്ന് യാത്രയാരംഭിക്കുന്ന ഗുരുവായൂര്‍ ചെന്നൈ എഗ്‌മോര്‍ പ്രതിദിന എക്‌സ്പ്രസ് (നമ്പര്‍ 16128) ജൂലൈ 1, 3, 4, 8, 10, 11, 15 തീയതികളില്‍ എറണാകുളം ടൗണ്‍ മുതല്‍ കായംകുളം ജംഗ്ഷന്‍ വരെ കോട്ടയം വഴിയായിരിക്കും യാത്ര നടത്തുക. ഈ ദിവസങ്ങളില്‍ എറണാകുളം ടൗണ്‍ ഒഴിവാക്കിയായിരിക്കും യാത്ര. റൂട്ട് മാറി ഓടുന്ന സാഹചര്യത്തില്‍ കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലായിരിക്കും ട്രയിനിന് സ്‌റ്റോപ്പ് ഉണ്ടായിരിക്കുക എന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ് (നമ്പര്‍ 16355)

കൊച്ചുവേളിയില്‍ നിന്നു രാത്രി 9.25 ന് പുറപ്പെടുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ ബൈവീക്കിലി എക്‌സ്പ്രസ് ജൂലൈ 4, 6, 11, 13 തീയതികളില്‍ കായംകുളത്തിനും എറണാകുളം ടൗണിനുമിടയില്‍ കോട്ടയം വഴിയായിരിക്കും യാത്ര നടത്തുക. ഈ ദിവസങ്ങളില്‍ ട്രെയിനിന് കോട്ടയത്തും എറണാകുളം ടൗണിലും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ALSO READ:കേരളത്തില്‍ ആദ്യമായി വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍; ഒരൊറ്റ സര്‍വീസ് മാത്രം; സ്‌റ്റോപ്പുകളും സമയക്രമവും അറിയാം

ABOUT THE AUTHOR

...view details