തൃശൂര്‍:കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
തന്‍റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും സതീഷ്. പൊലീസിനോട് പറയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു. തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കയ്യിൽ ഉണ്ടായിരുന്ന തെളിവുകളും പൊലീസിന് കൈമാറിയതായി തിരൂര്‍ സതീഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൊടകര കുഴൽപ്പണ കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീഷ്. കോടികളുടെ കുഴൽപ്പണമായി എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് എന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. പണം ചാക്ക് കെട്ടുകളില്‍ നിറച്ചാണ് ഓഫിസിലേക്ക് എത്തിച്ചത് എന്നും ഇയാള്‍ പറഞ്ഞു.
ധർമ്മരാജൻ ജില്ല ഓഫീസിലെത്തുമ്പോൾ അവിടെ കെ സുരേന്ദ്രൻ ഉണ്ടായിരുന്നു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ല ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണമാണെന്നും തിരൂര്‍ സതീഷ് പറഞ്ഞു. കുഴൽപണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്‌തത് ജില്ല ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.
Also Read:കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ