കേരളം

kerala

ETV Bharat / state

വീട്ടുമുറ്റത്തെ കിണറിൽ വീണ് പുലി; രക്ഷകരായി വനംവകുപ്പ്, സംഭവം അതിരപ്പിള്ളിയിൽ - TIGER RESCUED FROM WELL IN THRISSUR - TIGER RESCUED FROM WELL IN THRISSUR

വീട്ടുമുറ്റത്തെ കിണറിൽ വീണ പുലിയെ വനംവകുപ്പ് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം.

തൃശൂരിൽ പുലി കിണറിൽ വീണു  TIGER FELL ON WELL IN THRISSUR  TIGER RESCUED FROM WELL BY FOREST DEPARTMENT  കിണറിൽ വീണ പുലിയെ രക്ഷപ്പെടുത്തി വനംവകുപ്പ്
Tiger rescued from well in Thrissur (ETV Bharat)

By ETV Bharat Kerala Team

Published : Jun 7, 2024, 11:07 AM IST

കിണറിൽ വീണ പുലിയെ വനംവകുപ്പ് രക്ഷപ്പെടുത്തിയപ്പോൾ (ETV Bharat)

തൃശൂർ : അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്തെ കിണറിൽ വീണ പുലിയെ രക്ഷപ്പെടുത്തി. അതിരപ്പിള്ളി കണ്ണംകുഴിയിൽ ആണ് സംഭവം. കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പിടക്കേരി വീട്ടിൽ ഷിബുവിൻ്റെ പറമ്പിലെ കിണറ്റിലാണ് രണ്ടു വയസ് പ്രായം തോന്നിക്കുന്ന പുലി വീണത്.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പുലിയുടെ കരച്ചിൽ കേട്ട വീട്ടുകാരാണ് പുലിയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ചാലക്കുടിയിൽ നിന്നുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തിയാണ് പുലിയെ രക്ഷിച്ചത്.

കിണറ്റിൽ റെസ്ക്യൂ സംഘം സ്ഥാപിച്ച മരക്കമ്പിൽ പിടിച്ചുകയറിയ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ പ്രദീപ്‌കുമാർ, അനിമൽ റെസ്ക്യൂവർ ദിജിത് ദിവാകർ, കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർമാരായ പി റ്റി രാജൻ, റ്റിനോ. ജെ, സനിൽകുമാർ ടി എസ്, ബിജേഷ്, ഫോറസ്റ്റ് ഡ്രൈവർ പി ബിനു എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.

Also Read: വധശ്രമ കേസ്; തെളിവെടുപ്പിൽ ആയുധങ്ങൾ കണ്ടെടുത്ത് പൊലീസ്

ABOUT THE AUTHOR

...view details