തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി ഇരു വിഭാഗങ്ങള്‍ തമ്മില്‍ തുമ്പയില്‍ നടത്തിയ ബോംബേറിനു പിന്നില്‍ രണ്ടു ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെന്ന് പൊലീസ് എഫ്‌ഐആര്‍. ആക്രമണം നടത്തിയത് ഗുണ്ടാതലവന്‍ സുനിലും സംഘവും. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലും സംഘവും 2022 ല്‍ സുനിലിന് നേരെ ബോംബെറിഞ്ഞിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും പൊലീസിന്‍റെ എഫ്‌ഐആറില്‍ പറയുന്നു.
തുമ്പ നെഹ്‌റു ജംഗ്ഷനില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗുണ്ടാ സംഘത്തിന്‍റെ ബോംബേറുണ്ടായത്. നിരവധി ക്രിമനല്‍ കേസുകളിലെ പ്രതി നെഹ്‌റു ജംഗ്ഷന്‍ സ്വദേശി സുനിലിന്‍റെ നേതൃത്വത്തിലാണ് ബോംബാക്രമണത്തിന് ഗുണ്ടകള്‍ തമ്മിലുളള കുടിപകയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഗുണ്ടാതലവന്‍ സുനിലും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് അഖിലിന് നേരെ ബോംബ് എറിഞ്ഞത് എന്നാണ് പൊലീസിന്‍റെ എഫ്‌ഐആറില്‍ പറയുന്നത്.