തൃശൂർ : അമിതമായ പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ് മണിക്കൂർ നിർത്തിവച്ച് പ്രതിഷേധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകിയാണ്. ദൃശ്യ ഭംഗിയില്ലാതെ വെടിക്കെട്ട് നടന്നത് രാവിലെ 7.10 ന്.
ഇന്നലെ രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസ്വത്തിന്‍റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പടെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരവും നിർത്തിവച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.