കേരളം

kerala

ETV Bharat / state

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; 3 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തു - PATIENT STUCK IN LIFT - PATIENT STUCK IN LIFT

രണ്ട് രാത്രിയും ഒരു പകലും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്‌റ്റില്‍ തിരുമല സ്വദേശി രവീന്ദ്രൻ നായര്‍ കുടുങ്ങിയത്.

രോഗി ലിഫ്റ്റില്‍ കുടുങ്ങി  PATIENT GOT STUCK IN LIFT  THIRUVANANTHAPURAM MEDICAL COLLEGE  TVM MEDICAL COLLEGE LIFT ISSUE
Thiruvananthapuram Medical College (ETV Bharat)

By ETV Bharat Kerala Team

Published : Jul 15, 2024, 2:50 PM IST

തിരുവനന്തപുരം:മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്‍റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫിസ് അറിയിച്ചു. തിരുമല സ്വദേശി പി രവീന്ദ്രൻ നായരാണ് രണ്ട് രാത്രിയും ഒരു പകലും ലിഫ്‌റ്റിൽ കുടുങ്ങിയത്.

നിയമസഭ താത്കാലിക ജീവനക്കാരനും തിരുവനന്തപുരത്തെ സിപിഐയുടെ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് സുരേന്ദ്രൻ. ഇദ്ദേഹം ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ രാവിലെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്‌ടർ, മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്‌ച രാവിലെ 12 മണിക്കാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയത്. ഒപി ടിക്കറ്റ് എടുത്ത് ഓർത്തോ വിഭാഗത്തിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹം ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോൾ അവശ നിലയിൽ രവീന്ദ്രൻ നായരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് വാർഡിലേക്ക് മാറ്റി. ഇതിനിടെ രണ്ട് ദിവസമായി രവീന്ദ്രൻ നായരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ ഹരിശങ്കർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.

ALSO READ:ആരും കണ്ടില്ല, അറിഞ്ഞതുമില്ല; മെഡിക്കല്‍ കോളജ് ലിഫ്‌റ്റിനുള്ളില്‍ രവീന്ദ്രന്‍റെ നരകയാതന, നിയമ നടപടിക്ക് കുടുംബം

ABOUT THE AUTHOR

...view details