കൊല്ലം:പള്ളിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയവര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി മൂന്നു പേർക്ക് പരിക്കേറ്റു. കൊല്ലം കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളിക്ക് മുന്നില്‍ ഇന്ന്(24-03-2024) രാവിലെയാണ് അപകടം നടന്നത്. കുരിയിലംമുകൾ മുതിരവിളയിൽ ഫിലിപ്പ് (57), പൊയ്‌കമുക്കിൽ ഷൈനി (36), ഷൈനിയുടെ 3 വയസുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ച കാര്‍ നിയന്ത്രണം വിട്ട് ജനങ്ങൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പത്തനംതിട്ട : വിവാഹ നിശ്ചയത്തിനായി പോയ സംഘത്തിന്‍റെ കാര്‍ കടയിലേക്ക് ഇടിച്ച് കയറി 5 പേർക്ക് പരിക്ക്. എം.സി റോഡിൽ പന്തളം ചിത്ര ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുന്തലയിൽ നിന്നും അടൂർ മണ്ണടി ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.