കേരളം

kerala

ETV Bharat / state

സോളാര്‍ സമരം: 'ജനങ്ങള്‍ക്ക് സിപിഎം വിശദീകരണം നല്‍കണം' ; തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - Thiruvanchoor On Kerala Congress M - THIRUVANCHOOR ON KERALA CONGRESS M

കേരള കോൺഗ്രസ് എമ്മിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല എന്നും, വോട്ടെണ്ണി തീരുമ്പോൾ ഇവിടെ ആരൊക്കെ ഉണ്ടാകും എന്നറിയാമെന്നും തിരുവഞ്ചൂർ പറഞ്ഞു.

THIRUVANCHOOR RADHAKRISHNAN  KERALA CONGRESS M  SOLAR CASE  K M MANI
കേരള കോൺഗ്രസ് എമ്മിന് മറുപടിയുമായി തിരുവഞ്ചൂർ (Source : ETV BHARAT REPORTER)

By ETV Bharat Kerala Team

Published : May 18, 2024, 2:50 PM IST

കേരള കോൺഗ്രസ് എമ്മിന് മറുപടിയുമായി തിരുവഞ്ചൂർ (Source : ETV BHARAT REPORTER)

കോട്ടയം : കേരള കോൺഗ്രസ് എമ്മിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. വോട്ടെണ്ണിക്കഴിഞ്ഞശേഷം അറിയാം ആരൊക്കെ എവിടെയൊക്കെ ഉണ്ടാകും എന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ഊഹങ്ങൾ മാത്രമാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

സോളാർ സമരത്തിൽ സിപിഎം ജനങ്ങളോട് വിശദീകരിക്കണം നൽകണമെന്നും, സർക്കാർ ആഗ്രഹിച്ച സ്ഥലത്താണ് സമരം അവസാനിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. സമരം കൈവിട്ടതിനെ കുറിച്ച് സിപിഎം ആണ് പറയേണ്ടത് എന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ടി പി ചന്ദ്രശേഖരൻ വധക്കേസും സോളാർ സമരവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും, കെ എം മാണി മുഖ്യമന്ത്രി ആകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് ഒരു അറിവും ഇല്ലെന്നും തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞു. യുഡിഎഫ് ഭരണ കാലത്ത് ഉമ്മൻ ചാണ്ടിയെ കുറിച്ച് മാത്രമാണ് തങ്ങൾ ചിന്തിച്ചിരുന്നത് എന്നും തിരുവഞ്ചൂർ കോട്ടയത്ത് കൂട്ടിച്ചേർത്തു.

ALSO READ : 'ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ല' ; വീക്ഷണം മുഖപ്രസംഗത്തിനെതിരെ കേരള കോൺഗ്രസ് (എം)

ABOUT THE AUTHOR

...view details