തിരുവനന്തപുരം : കേരളത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്നത് മോദി- പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസൻ. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റിലും ജയിക്കും. മോദി സർക്കാരിന്‍റെ വിനാശകരമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള വിധി എഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും ജഗതി യു പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
'കേരളമാകെ മോദി- പിണറായി വിരുദ്ധ തരംഗം': എം എം ഹസൻ - Kerala Lok Sabha Election 2024 - KERALA LOK SABHA ELECTION 2024
LOK SABHA ELECTION 2024 | യുഡിഎഫ് 20 സീറ്റിലും ജയിക്കും. മോദി സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കെതിരെയുള്ള വിധി എഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും എം എം ഹസൻ.
!['കേരളമാകെ മോദി- പിണറായി വിരുദ്ധ തരംഗം': എം എം ഹസൻ - Kerala Lok Sabha Election 2024 MM HASSAN THIRUVANANTHAPURAM CONSTITUENCY LOK SABHA ELECTION 2024 MM HASSAN ABOUT BJP AND LDF](https://etvbharatimages.akamaized.net/etvbharat/prod-images/26-04-2024/1200-675-21320164-thumbnail-16x9-hasan.jpg)
MM Hassan MM Hasan Cast His Vote
Published : Apr 26, 2024, 1:58 PM IST
കേരളമാകെ യുഡിഎഫ് തരംഗം ; എം എം ഹസൻ
മതേതര ജനാധിപത്യ വോട്ടർമാർ ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റുപോലും നൽകാതെ യു ഡി എഫിന് 20 സീറ്റിലും വിജയം നല്‌കാൻ പോകുന്നത്. ഇ പിക്കെതിരെ പിണറായി അവിശ്വാസം രേഖപ്പെടുത്തി. ഇ പിക്ക് അന്തസ് ഉണ്ടെങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ് പിണറായിക്ക് മറുപടി പറയണമെന്നും എം എം ഹസൻ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തെ പിണറായി സർക്കാരിന്‍റെ ദുർഭരനത്തിനെതിരായ ശക്തമായ താക്കീത് കൂടിയാകും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.