കേരളം

kerala

ETV Bharat / state

തിരുവമ്പാടിയിലെ കെഎസ്ഇബി വിവാദം; പ്രതിഷേധ യോഗം സംഘടിപ്പിച്ച് ജീവനക്കാര്‍ - Thiruvambady KSEB Controversy - THIRUVAMBADY KSEB CONTROVERSY

തിരുവമ്പാടി അങ്ങാടിയിൽ കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചതോടെ പ്രശ്‌നം വീണ്ടും ചർച്ചയാകുന്നു.

THIRUVAMBADY KSEB  തിരുവമ്പാടി കെഎസ്ഇബി  കെഎസ്‌ഇബി വിവാദം  KSEB ATTACK
Protest By KSEB at Thiruvambady (Etv Bharat)

By ETV Bharat Kerala Team

Published : Jul 8, 2024, 10:13 PM IST

കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വിവാദങ്ങള്‍ വീണ്ടും സജീവമാകുന്നു. ഇന്ന് തിരുവമ്പാടി അങ്ങാടിയിൽ കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചതോടെയാണ് പ്രശ്‌നം വീണ്ടും ചർച്ചയാകുന്നത്.

കെഎസ്ഇബിയിൽ അക്രമം നടത്തിയവർക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുക്കുകയും അവരെ റിമാൻഡിൽ ആക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷവും കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തിൽ ഇത്തരത്തിലൊരു പ്രതിഷേധ സംഗമം നടത്തുന്നതാണ് ചര്‍ച്ചയ്‌ക്ക് ഇടയാക്കിയത്. അതേസമയം മക്കൾ ചെയ്‌ത കുറ്റം ഇനി ആവർത്തിക്കില്ലെന്ന് എഴുതി നൽകണമെന്ന് വാശി പിടിക്കുകയും എന്നാൽ പ്രതിഷേധത്തെ തുടർന്ന് എല്ലാ നിബന്ധനകളും ഒഴിവാക്കി കേസിലെ പ്രതിയായ അജ്‌മലിന്‍റെ വീട്ടിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്‌തത് വലിയ നാണക്കേടാണ് കെഎസ്ഇബിക്ക് ഉണ്ടാക്കിയത്.

ഇന്നലെ രാത്രി യാതൊരു നിബന്ധനകളും ഇല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ അജ്‌മലിന്‍റെ പിതാവ് റസാക്കിന്‍റെ പേരിലുള്ള കണക്ഷൻ പുനസ്ഥാപിക്കാൻ വന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂകി വിളിച്ച് പരിഹസിച്ചാണ് കെഎസ്ഇബി ജീവനക്കാരെ വരവേറ്റത്. ഇതാണ് എല്ലാ നടപടികളും പൊലീസിന്‍റെ ഭാഗത്ത് നിന്നും എടുത്തിട്ടും കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സംഗമം നടത്താൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം കേസിലെ പ്രതിയായ അജ്‌മലിന്‍റെ മാതാപിതാക്കൾ കെഎസ്ഇബിക്കെതിരെ മാനനഷ്‌ടത്തിന് കേസ് നൽകാനുള്ള ശ്രമവും ആരംഭിച്ചു. രോഗികളായ തങ്ങളെ 24 മണിക്കൂർ ഇരുട്ടിൽ ആക്കുകയും മക്കൾ ചെയ്‌ത കുറ്റം ആവർത്തിക്കില്ലെന്ന് പറയണമെന്ന് പറഞ്ഞ് തഹസിൽദാർ വീട്ടിലെത്തുകയും ചെയ്‌തത് വലിയ നാണക്കേടാണ് കുടുംബത്തിനുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്‌മലിന്‍റെ പിതാവ് റസാക്കും മാതാവും മറിയവും മാനനഷ്‌ടത്തിന് കേസ് നൽകുന്നത്. ഇതോടെ തിരുവമ്പാടി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് ഉയർന്ന സംഭവങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

Also Read :പ്രതികാരമെന്ന് പരാതി; കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു - Thiruvambady KSEB Office Attack

ABOUT THE AUTHOR

...view details