എറണാകുളം:നേര്യമംഗലം വനമേഖലയില്‍ കാട്ടാനകൂട്ടത്തിന്‍റെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍. ഇന്നലെയാണ് സംഭവം. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ അഞ്ചാംമൈല്‍ ഭാഗത്ത് വച്ചാണ് നേര്യമംഗലം സ്വദേശി കാട്ടാന കൂട്ടത്തിന്‍റെ മുമ്പില്‍പ്പെട്ടത്.
ദേശീയപാതയില്‍ കാട്ടാനക്കൂട്ടം, സ്‌കൂട്ടര്‍ റോഡിലുപേക്ഷിച്ച് ഓടി; യുവാവിന്‍റെ രക്ഷപ്പെടല്‍ തലനാരിഴയ്‌ക്ക് - man escaped wild elephant attack - MAN ESCAPED WILD ELEPHANT ATTACK
നേര്യമംഗലം വനമേഖലയില്‍ കാട്ടാനകൂട്ടത്തിന്‍റെ മുമ്പില്‍പ്പെട്ട യുവാവ് ഇരുചക്രവാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
യുവാവ് ഉപേക്ഷിച്ച ഇരുചക്രവാഹനം (Etv Bharat)
Published : Jun 22, 2024, 6:33 AM IST
വാളറ ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാൾ ഇരുചക്രവാഹനം റോഡിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിന് പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ കുറെ നാളുകളായി ദേശീയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതായാണ് വിവരം.