കേരളം

kerala

ETV Bharat / state

'ദി കേരള സ്റ്റോറി'; ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ - dioceses to screen the kerala story

രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം. 'ദി കേരള സ്റ്റോറി' പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശ്ശേരി കെസിവൈഎം.

By ETV Bharat Kerala Team

Published : Apr 9, 2024, 11:32 AM IST

KERALA STORY THAMARSERY  THAMARASSERY DIOCESE KERALA STORY  THALASSERY DIOCESE KERALA STORY  കെസിവൈഎം
Thamarassery and Thalassery Diocese to Screen the Kerala Story Movie After Idukki Diocese

കോഴിക്കോട് : ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ സിനിമ 'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെസിവൈഎമ്മിന്‍റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്‌ച (13/04/24) പ്രദർശിപ്പിക്കും. സഭയുടെ മക്കളെ പ്രതിരോധത്തിന്‍റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്‍റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശ്ശേരി കെസിവൈഎം അറിയിച്ചു.

വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള യുവജന വിഭാഗം കെസിവൈഎം പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെസിവൈഎം ചോദിക്കുന്നത്.

ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടു തലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശമെന്നാണ് വിശദീകരണം. ലൗജിഹാദ് യാഥാര്‍ഥ്യമാണെന്നാണ് നിലപാടെന്നും രൂപത വാദിക്കുന്നു. അതേസമയം, സംസ്ഥാനത്ത് ലൗജിഹാദില്ലെന്നാണ് കണ്ണൂര്‍ രൂപതയുടെ പരസ്യ നിലപാട്.

Also Read: ‘കേരള സ്‌റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി; നീക്കത്തെ അപലപിച്ച് സിപിഎമ്മും

ABOUT THE AUTHOR

...view details