എറണാകുളം :വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയും മകന്‍ രാം ചരണും. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്‌തത്.
വയനാടിന് കരുതല്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കി സൂപ്പർതാരം ചിരഞ്ജീവിയും രാം ചരണും - CHIRANJEEVI CONTRIBUTED TO CMDRF - CHIRANJEEVI CONTRIBUTED TO CMDRF
വയനാടിന് സഹായവുമായി തെലുഗു താരങ്ങള്‍. ദുരന്തത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചത് വേദനയുണ്ടാക്കുന്നു എന്ന് ചിരഞ്ജീവി.
Published : Aug 4, 2024, 3:32 PM IST
|Updated : Aug 4, 2024, 7:24 PM IST
'കഴിഞ്ഞദിവസം പ്രകൃതിക്ഷോഭ മൂലം വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ നൂറുകണക്കിന് വിലയേറിയ ജീവനുകൾ നഷ്‌ടപ്പെട്ടത് ഹൃദയം നുറുങ്ങുന്ന വേദനയാകുന്നു. ദുരിതബാധിതരുടെ സങ്കടത്തിൽ ചേരുന്നതിനോടൊപ്പം പിന്തുണയുടെ ഭാഗമായി ഞാനും മകൻ രാം ചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുകയാണ്.' -ഇന്ന് (ഓഗസ്‌റ്റ് 4) ഉച്ചയോടെ ചിരഞ്ജീവി സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിക്കുകയായിരുന്നു.
Also Read:വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍