ഇടുക്കി: മാങ്കുളം പേമരം വളവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തില്‍ ഭർത്താവും കുഞ്ഞും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയില്‍ തുടരുന്നു(Tour ends in Tragedy). ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തില്‍ അവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
തേനി സ്വദേശികളായ അഭിനേഷ് മൂർത്തി - ശരണ്യ ദമ്പതികളും മകൻ ഒന്നര വയസുകാരൻ തൻവിക് വെങ്കട് അടക്കമാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം അപകടത്തില്‍ പെട്ടതോടെ മൂവരും കൂട്ടം പിരിഞ്ഞു. രക്ഷാപ്രവർത്തകർ മൂവരെയും മൂന്ന് ആശുപത്രിയിലാണ് എത്തിച്ചത്.
അടിമാലി താലൂക്ക് ആശുപത്രിയില്‍ ആദ്യം എത്തിച്ചത് കുട്ടിയെ ആണ്. പിന്നീട് വ്യത്യസ്‌ത വാഹനങ്ങളില്‍ മറ്റ് ആശുപത്രികളിലേക്ക് അഭിനേഷിനെയും ശരണ്യയെയും എത്തിച്ചു. അഭിനേഷും തൻവികും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മകനെയും ഭർത്താവിനെയും അന്വേഷിച്ച് അവർക്കായുള്ള കാത്തിരിപ്പിലായിരുന്നു ശരണ്യ. ഇരുവരും മരിച്ചതറിയാതെ ഇവരെ കാണണമെന്നു ശരണ്യ അലമുറയിട്ടെങ്കിലും മരിച്ച വിവരം ഇവർ ഇനിയും അറിഞ്ഞിട്ടില്ല.
ഇരുവരും വ്യത്യസ്‌ത ആശുപത്രികളിലായതിനാല്‍ പിന്നീട് അങ്ങോട്ടേക്ക് മാറ്റാമെന്നാണ് ശരണ്യയോട് അറിയിച്ചിരിക്കുന്നത്(abhinavu murthy). കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വച്ചും ഭർത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയില്‍ വച്ചുമാണ് മരിച്ചത്. ഇതൊന്നുമറിയാതെ ശരണ്യ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.
മാങ്കുളത്തുനിന്ന് ആനക്കുളത്തേക്കു വരുന്ന വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ 30 അടി താഴ്‌ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രാവലര്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയര്‍ തകര്‍ത്ത് നൂറടിയോളം വരുന്ന കൊക്കയിലേക്ക് പതിച്ചു. ഉടന്‍ ഇതുവഴിയെത്തിയ വാഹനയാത്രികരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു. വാഹനം വളരെ താഴെയായിരുന്നു കിടന്നത്. ഇതു രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി(Mankulam accident).
Also Read:ഇടുക്കിയില്‍ വിനോദസഞ്ചാരികളെത്തിയ ട്രാവലര്‍ മറിഞ്ഞു ; ഒരു വയസുള്ള കുഞ്ഞുള്‍പ്പടെ നാല് മരണം
മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തില്‍ നിന്ന് ആളുകളെ പുറത്തെടുക്കാൻ സാധിച്ചത്(Tamilnadu people). തേനി ചിന്നവന്നൂർ സ്വദേശി ഗുണശേഖരൻ (71), തേനി സ്വദേശി അഭിനേഷ് മൂർത്തി (30), അഭിനേഷ് - ശരണ്യ ദമ്പതികളുടെ മകൻ തൻവിക് (1), ഈറോഡ് വിശാഖ മെറ്റൽ ഉടമ പികെ സേതു (34) എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്‌തു. ഇന്നലെ (19.03.24) വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.