കോഴിക്കോട് :ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ സിപിഎമ്മിനെയും സർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് സമസ്ത. സിപിഎമ്മിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ വലിയ ഇടിവ് സംഭവിച്ചതായി ഇ കെ വിഭാഗം മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യവും എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയവും തുടങ്ങി എണ്ണിയെണ്ണി പറയാവുന്ന നിരവധി ഘടകങ്ങളുടെ അനന്തരഫലമാണ് ജനവിധി.
അസഹിഷ്ണതയുടെയും ധാർഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഎം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികർത്താക്കളിട്ട മാർക്കാണ് ഈ ഒറ്റസംഖ്യ. ആരോഗ്യം, പൊതു വിതരണം, വിദ്യാഭ്യാസം, തുടങ്ങി എല്ലാം കുത്തഴിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല. സംസ്ഥാനത്ത് പൊലീസ് രാജാണെന്നും സമസ്തയുടെ വിമർശനം.