തിരുവനന്തപുരം: സപ്ലൈക്കോ ഓണം ഫെയറുകള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഇകെ നായനാര്‍ പാര്‍ക്കിലാണ് ചടങ്ങ് നടക്കുക. സെപ്റ്റംബര്‍ 6 മുതൽ സെപ്റ്റംബര്‍ 14 വരെയാണ് ജില്ല ഫെയറുകള്‍ നടക്കുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക്, നിയോജകമണ്ഡലാടിസ്ഥാനത്തിലും ഫെയറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്‌ഘാടനം നാളെ; ഔട്ട്‌ലെറ്റുകളിലെ വില വിവരം - SUPPLYCO ONAM FAIR 2024 - SUPPLYCO ONAM FAIR 2024
സപ്ലൈക്കോ ഓണം ഫെയറുകള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയർ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 6 മുതൽ സെപ്റ്റംബര്‍ 14 വരെയാണ് ജില്ല ഫെയറുകള്‍ നടക്കുക.

Representative Image (ETV Bharat)
Published : Sep 4, 2024, 9:07 PM IST
10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാകും ഓണം ഫെയറുകളില്‍ വിൽപന നടക്കുക. സംസ്ഥാന തല ഫെയറുകളില്‍ മില്‍മ, കുടുംബശ്രീ, കൈത്തറി, പഴം, പച്ചക്കറി ഉത്പന്നങ്ങൾ വിലക്കുറവില്‍ ലഭ്യമാകും. ബ്രാന്‍റ് ഉത്പന്നങ്ങളും ഓണം ഫെയറുകളില്‍ വില കുറച്ചാകും വിതരണം ചെയ്യുക.
ഓണം ഫെയറിലെ ബ്രാന്‍റ് ഉത്പന്നങ്ങളുടെ വില വിവരപട്ടിക
നമ്പർ | ഉൽപന്നം | ബ്രാന്‍റ് വില (Rs.) | സപ്ലൈക്കോ വില(Rs.) |
1 | ഐടിസി സൺ ഫീസ്റ്റ് സ്വീറ്റ് ആൻഡ് സാൾട്ട് ബിസ്‌കറ്റ് | 80 | 59.28 |
2 | ഐടിസി സൺ ഫീസ്റ്റ് യിപ്പീ നൂഡിൽസ് | 84 | 62.96 |
3 | ഐടിസി മോംസ് മാജിക് | 50 | 31.03 |
4 | സഫോള ഓട്‌സ് (300 ഗ്രാം) | 230 | 201.72 |
5 | കെലോട്ട്സ് ഓട്‌സ് | 190 | 142.41 |
6 | ബ്രാഹ്മിണ്‍സ് അപ്പം/ഇടിയപ്പംപൊടി | 105 | 84.75 |
7 | ഡാബര്‍ ഹണി ഒരു ബോട്ടില്‍ (225 ഗ്രാം) | 235 | 223.25 |
8 | ഏരിയല്‍ ലിക്വിഡ് ഡിറ്റര്‍ജന്‍റ് രണ്ട് ലിറ്റര്‍ (500 മി.ലി ഫ്രീ.) | 612 | 581.40 |
9 | നമ്പീശന്‍സ് നെയ്യ് (500 ഗ്രാം) | 490 | 435.50 |
10 | നമ്പീശന്‍സ് നല്ലെണ്ണ (500 ഗ്രാം) | 225 | 210 |
11 | ബ്രാഹ്മിണ്‍സ് ഫ്രൈഡ് റവ (1 കിലോ) | 120 | 99 |
12 | ബ്രാഹ്മിണ്‍സ് ചമ്പാപുട്ടുപൊടി (1 കിലോ) | 140 | 118 |
13 | ഈസ്റ്റേണ്‍ കായം സാമ്പാര്‍ പൊടി | 52 | 31.36 |
14 | സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ (4 കിലോ) (ബക്കറ്റ് ഫ്രീ) | 450 | 393.49 |
15 | സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ (4 കിലോ) (2 കിലോ ഫ്രീ) | 445 | 378.85 |
16 | ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകള്‍) | 150 | 129.79 |
Also Read:ഓണക്കാലത്ത് വിലക്കയറ്റം തടയൽ; സപ്ലൈകോയ്‌ക്ക് 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്