കേരളം

kerala

ETV Bharat / state

സകൂൾ ഉച്ചഭക്ഷണ പദ്ധതി; അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം - സകൂൾ ഉച്ചഭക്ഷണ പദ്ധതി

പൊതുവിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകിയത്

school lunch scheme  Supplyco directed to supply rice  സകൂൾ ഉച്ചഭക്ഷണ പദ്ധതി  സപ്ലൈകോ
school lunch scheme

By ETV Bharat Kerala Team

Published : Feb 14, 2024, 10:53 PM IST

തിരുവനന്തപുരം:സകൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകി. പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിലും പങ്കെടുത്ത യോഗത്തിലാണ് നടപടി (Supplyco directed to urgently supply rice for the school lunch scheme).

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള നാലാം പദത്തിലെ അരി എഫ്‌സിഐയിൽ നിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണം. അരിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സ്‌കൂളുകളിൽ ആയത് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരി സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുന്നതിനായുള്ള അനുമതിക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകുവാനും യോഗത്തിൽ തീരുമാനിച്ചു. മന്ത്രിമാർക്ക് പുറമേ പൊതുവിദ്യാഭ്യാസ, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

ABOUT THE AUTHOR

...view details