കേരളം

kerala

ETV Bharat / state

ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി അഞ്ചംഗ ഉപസമിതി - MULLAPERIYAR DAM INSPECTION

മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതിയുടെ പരിശോധന. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലാണ് പരിശോധന. അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ സംഘം വിലയിരുത്തി.

MULLAPERIYAR DAM  മുല്ലപ്പെരിയാർ അണക്കെട്ട് ജലനിരപ്പ്  മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന  Over flow In Mullaperiyar Dam
Inspection at mullaperiyar dam (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 8:44 PM IST

Updated : Jul 20, 2024, 9:34 PM IST

അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന (ETV Bharat)

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നമുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി. കേന്ദ്ര ജല കമ്മിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സതീഷ് അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. തമിഴ്‌നാടിൻ്റെ പ്രതിനിധികൾ തേക്കടിയിൽ ബോട്ട് മാർഗം എത്തിയും കേരളത്തിൻ്റെ പ്രതിനിധികൾ വള്ളക്കടവ് വഴി റോഡ് മാർഗവും എത്തിയുമാണ് അണക്കെട്ടിൽ പരിശോധകൾ നടത്തിയത്.

പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തി. തുടർന്ന് സ്വീപ്പേജ് ജലത്തിൻ്റെ അളവും രേഖപ്പെടുത്തി. മിനിറ്റിനുള്ളിൽ 78 ലിറ്ററാണ് സ്വീപ്പേജ് ജലത്തിൻ്റെ അളവ്. സ്‌പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണം ഉയർത്തി ഷട്ടറുകളുടെ കാര്യക്ഷമതയും പരിശോധിച്ചു. പരിശോധനകൾക്ക് ശേഷം കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫിസിൽ യോഗം ചേർന്ന് അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.

കേന്ദ്ര ജല കമ്മിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി സതീഷ് അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിൽ, അസിസ്റ്റൻ്റ് എഞ്ചിനീയര്‍ കിരൺ, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാം ഇർവിൻ, എഇറ്റി കുമാർ എന്നിവരാണ് സമിതിയിൽ ഉള്ള അംഗങ്ങൾ. നിലവിൽ 127.35 അടിയാണ് ഡാമിലെ ഇന്നത്തെ ജലനിരപ്പ്.

Also Read:മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി മേൽനോട്ട സമിതിയുടെ പരിശോധന- വീഡിയോ

Last Updated : Jul 20, 2024, 9:34 PM IST

ABOUT THE AUTHOR

...view details