കേരളം

kerala

ETV Bharat / state

കോഴിക്കോട് എൻഐടി: പ്രതിഷേധം, സംഘർഷം...ഒടുവില്‍ വിദ്യാർഥികൾക്ക് എതിരെ കേസും - കോഴിക്കോട് എൻ ഐ ടി

വിദ്യാർഥി സമരത്തെ തുടർന്ന് എൻ.ഐ.ടി (NATIONAL INSTITUTE OF TECHNOLOGY ) കാമ്പസ് ഫെബ്രുവരി നാലാം തിയതി വരെ അടച്ചിട്ടിരിക്കുകയാണ്.

Calicut NIT  NIT CALICUT STUDENT FIGHT  Students Clash In NIT Kozhikode  കോഴിക്കോട് എൻ ഐ ടി  കാലികറ്റ് എൻ ഐ ടി വിദ്യാർഥിസംഘര്‍ഷം
Students Clash In NIT Kozhikode Police Take Case

By ETV Bharat Kerala Team

Published : Feb 3, 2024, 11:23 AM IST

കോഴിക്കോട്: അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിനെതിരെ ചാത്തമംഗലം എൻഐടിയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച മലയാളി വിദ്യാർഥിയെ ഉത്തരേന്ത്യൻ വിദ്യാർഥികൾ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ട് വിദ്യാർഥികൾക്കായിരുന്നു മർദ്ദനമേറ്റത്. രണ്ടാം വർഷ വിദ്യാർഥി കൈലാഷ് നൽകിയ പരാതിക്ക് പിന്നാലെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തൽ, മാരകമായി പരിക്കേൽപ്പിക്കാനുള്ള ശ്രമം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

അതിനിടെ വിദ്യാർഥി സമരത്തെ തുടർന്ന് എൻ.ഐ.ടി (NATIONAL INSTITUTE OF TECHNOLOGY ) കാമ്പസ് ഫെബ്രുവരി നാലാം തിയതി വരെ അടച്ചിട്ടിരിക്കുകയാണ്. കാവി ഭൂപട പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ എൻ.ഐ.ടിയിൽ നിന്ന് സസ്​പെൻഡ് ചെയ്‌തതിനെതിരെയായിരുന്നു പ്രതിഷേധം. നാലാം വർഷ ബി-ടെക് വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെയാണ് കഴിഞ്ഞ ബുധനാഴ്‌ച സസ്പെൻഡ് ചെയ്‌തത്.

ഇത് രാമരാജ്യമല്ലാ എന്ന് എഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് വൈശാഖ് പ്രതിഷേധിച്ചത്.(Ayodhya Ram Temple Pran Pratistha) ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. (Students Clash In NIT Kozhikode) അതിനിടെ മറ്റൊരു സംഘം വിദ്യാര്‍ഥികള്‍ വൈശാഖിനെ മര്‍ദ്ദിച്ചു. കൈലാഷ് എന്ന ഒരു വിദ്യാര്‍ഥി ഇവരുടെ പ്രതിഷേധത്തെ ചോദ്യം ചെയ്യുകയും ചെയ്‌തു. സംഘര്‍ഷം രൂക്ഷമായതോടെ ഡീന്‍ വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Also read :പ്രാണ പ്രതിഷ്‌ഠക്കെതിരെ ബാനര്‍; കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

പിന്നാലെ വൈശാഖ് സമർപ്പിച്ച അപ്പീലിൽ അതോറിറ്റി തീരുമാനമെടുക്കുന്നതുവരെ സസ്​പെൻഷൻ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അതേസമയം, ഡയറക്‌ടർ ചൊവ്വാഴ്‌ച സ്ഥലത്തെത്തുന്നതുവരെയാണ് നടപടി മരവിപ്പിച്ചതെന്നാണ് വിവരം. ഡയറക്‌ടർ എത്തിയശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Also read :പ്രാണ പ്രതിഷ്‌ഠ ദിനത്തിലെ പ്രതിഷേധം, സസ്‌പെൻഷനും സംഘർഷവുമായി... കോഴിക്കോട് എൻഐടി കാമ്പസ് അടച്ചു

ABOUT THE AUTHOR

...view details