എറണാകുളം:ആലുവയിൽ നിന്ന് സ്‌കൂൾ വിദ്യാർഥിനിയെ കാണാതായി. അസം സ്വദേശിനിയും ആലുവ സ്‌റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സൽമ ബീഗത്തെയാണ് കാണാതായത്.
ആലുവയിൽ നിന്ന് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി - Student Missing
ആലുവയിൽ നിന്ന് അതിഥി തൊഴിലാളിയുടെ മകളായ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. കുട്ടിയെ കാണാതായത് തിങ്കളാഴ്‌ച.
Student Missing From Aluva
Published : Mar 14, 2024, 10:51 PM IST
തിങ്കളാഴ്‌ച മുതലാണ് പെൺകുട്ടിയെ കാണാതാകുന്നത്. അതിഥി തൊഴിലാളിയുടെ മകളാണ് സൽമ. മുട്ടം തൈക്കാവിനടുത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് സൽമയുടെ കുടുംബം. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.