കോഴിക്കോട് : കൊടുവള്ളിയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ സൺഷേഡ് സ്ലാബ് തകർന്നു വീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്‍റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവൺമെന്‍റ്. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ (09-03-2024) വൈകിട്ടാണ് അപകടം സംഭവിച്ചത്.
സൺഷേഡ് സ്ലാബ് ഇടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു - സൺ ഷേഡ് വീണ് വിദ്യാർഥി മരിച്ചു
പോർച്ചിന് മുകളിൽ വൃത്തിയാക്കാൻ കയറിയ സമയത്താണ് അപകടം
Published : Mar 10, 2024, 12:59 PM IST
തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്‍റെ പോർച്ചിന് മുകളിൽ വൃത്തിയാക്കാൻ കയറിയതായിരുന്നു അഭിൻ. വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്‍റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ സ്ലാബിനടിയിൽ നിന്നും അഭിനെ പുറത്തെടുത്തിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് നടക്കും. ശോഭനയാണ് അഭിന്‍റെ അമ്മ. അമൽ ദേവ്, അതുൽ ദേവ് എന്നിവർ സഹോദരങ്ങളാണ്.