കേരളം

kerala

By ETV Bharat Kerala Team

Published : 4 hours ago

ETV Bharat / state

വായനശാലയിൽ നിന്ന് എഴുത്തുകാരുടെ വീട്ടിലേക്കൊരു യാത്ര; വായനയെ പുതിയ തലത്തിലേക്ക് ഉയർത്തി 'എഴുത്തിടം' പരിപാടി - ORI VALLATHOL SMAARAKA VAYANASALA

വ്യത്യസ്‌തമായ പ്രവർത്തന രീതികളുമായി ഓരി വള്ളത്തോൾ സ്‌മാരക വായനശാല. വായനയ്‌ക്കൊപ്പം എഴുത്തുകാരെയും കണ്ട് സംവദിച്ച് വായനക്കാർ. 'എഴുത്തിടം' എന്ന ആശയത്തിലൂടെ കണ്ടത് 35 ൽപരം എഴുത്തുകാരെ.

ORI VAYANASALA STORY  ഓരി വായനശാല കാസർകോട്  LIBRARY IN KASARAGOD  വള്ളത്തോൾ സ്‌മാരക വായനശാല
Ori vallathol vayanasala (ETV Bharat)

കാസർകോട്:കേരളത്തിലെ തന്നെ ഏറ്റവും സജീവമായി വായനശാല പ്രവർത്തനം നടക്കുന്നയിടമാണ് ഓരി വള്ളത്തോൾ സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയം. പല വായനശാലകളിലും വായനയാണ് നടക്കുന്നതെങ്കിൽ വായിച്ച പുസ്‌തകത്തിലെ എഴുത്തുകാരെ നേരിൽക്കാണുകയാണ് ഇവിടുത്തുകാർ.

കടലിനും കായലിനുമിടയിലാണ് ഓരിയെന്ന കൊച്ചുഗ്രാമം. മത്സ്യബന്ധന–കെട്ടിട നിർമാണ തൊഴിലാളികളാണ് ഇവിടെയുള്ള ഭൂരിപക്ഷം പേരും. അവർ തന്നെയാണ് പുസ്‌തകങ്ങൾ വായിക്കാനെടുക്കുന്നതും. അങ്ങനെയിരിക്കെയാണ് അവർക്ക് ഒരു ആഗ്രഹമുണ്ടായത്. ഈ പുസ്‌തകങ്ങളിലെ എഴുത്തുകാരെ ഒന്ന് നേരിൽക്കാണണം, അതും അവരുടെ വീട്ടിൽപ്പോയി. അങ്ങനെ 2021 ഡിസംബറിൽ തുടങ്ങിയ യാത്രയിൽ ഇതുവരെ 35 എഴുത്തുകാരെ നേരിൽക്കണ്ടു. വായനക്കാർ എത്തിയ സന്തോഷം പങ്കുവച്ച് കുറിപ്പും എഴുത്തുകാർ നൽകി.

'എഴുത്തിടം' യാത്രകളുമായി ഓരി വള്ളത്തോൾ സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയം (ETV Bharat)

സർവശിക്ഷ അഭിയാൻ ജില്ല പ്രോഗ്രാം ഓഫിസറും വായനശാലയുടെ പ്രവർത്തനങ്ങളിലെ പ്രധാനിയുമായ രഞ്ജിത്ത് ആണ് ഈ യാത്രയ്ക്ക് പിന്നിൽ. ഓരി വള്ളത്തോൾ സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മൂന്നുവർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് 'എഴുത്തിടം'. എഴുത്തുകാരെ അവരുടെ വീടുകളിൽ സന്ദർശിച്ച് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് സാഹിത്യചർച്ചകൾ നടത്താമെന്ന ആശയം മുന്നോട്ടുവച്ചത് ഞാനാണെങ്കിലും അത് ആവേശപൂർവം ഏറ്റെടുത്തത് മറ്റ് അംഗങ്ങളായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കവി മാധവൻ പുറച്ചേരിയെയാണ് ഇവർ ആദ്യമായി നേരിൽ കണ്ടത്. അതിനുശേഷം കണ്ണൂരിൽ താമസിക്കുന്ന എൻ ശശിധരനെ സന്ദർശിച്ചു. അംബികാസുതൻ മാങ്ങാട്, യുവകഥാകൃത്ത് വിഎൻ മൃദുൽ, സമ്പർക്കക്രാന്തി അടക്കമുള്ള കൃതികളുടെ രചയിതാവ് വി ഷിനിലാൽ, കെ എസ് ഹരീഷ് തുടങ്ങിയ എഴുത്തുകാരെയും കലാപ്രവർത്തകരെയും ഇതിനോടകം ഇവർക്ക് സന്ദർശിക്കാനായി. അവരുമായുള്ള ചർച്ചകളുടെ വീഡിയോയും അവരുടെ ആശംസകളും അനുഭവക്കുറിപ്പുകളും വായനശാലയിൽ സൂക്ഷിക്കുന്നുണ്ട്.

ഇത് ഒരു പുസ്‌തകമായി ഉടൻതന്നെ പുറത്തിറക്കാനാണ് ഇവരുടെ ലക്ഷ്യം. അടുത്ത വർഷത്തോടെ 100 കലാസാഹിത്യ പ്രതിഭകളെ കാണാനും എല്ലാവരെയും ഓരിയിലെത്തിച്ച് ഒരു സംഗമവുമാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും സംഘാടകർ പറയുന്നു. 80 കുട്ടികളും 260 ലേറെ സജീവ അംഗങ്ങളും ഈ വായനശാലയിൽ ഉണ്ട്. ഇവർക്കിടയിൽ വായനാക്കുറിപ്പ് മത്സരം പോലുമുണ്ട്. കടൽ തീരത്ത് എത്തി കൂട്ടമായി ഇവർ വായനയിൽ മുഴുകും.

എംടിയെ കാണണം എന്ന ആഗ്രഹം ഇവർക്ക് എല്ലാവർക്കുമുണ്ട്. വൈകാതെ അതിനും അവസരം ലഭിക്കുമായിരിക്കുമെന്നും ഇവർ പറയുന്നു. പതിറ്റാണ്ടുകളായി ഈ മേഖലയിൽ സജീവ പ്രവർത്തകരാണ് ഗ്രന്ഥാലയത്തിൻ്റെ പ്രസിഡൻ്റായ പി പി ഗിരീഷും സെക്രട്ടറി സി അനിൽകുമാറും.

Also Read:62 വർഷമായി വായന ജീവിത വ്രതം; വ്യത്യസ്‌തനായി ഒരു മാവൂരുകാരന്‍

ABOUT THE AUTHOR

...view details