തിരുവനന്തപുരം :സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ വിവധ പ്രവര്‍ത്തനങ്ങൾക്കായി 18 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. 2024-25 ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി ഇത് പറഞ്ഞത്.
കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങൾക്കായി 3.20 കോടി രൂപയും, കേരള സംഗീത നാടക അക്കാദമി പ്രവര്‍ത്തനങ്ങൾക്കായി 7.50 കോടി രൂപയും, കേരള ലളിതകലാ അക്കാദമിക്കായി 5.50 കോടി രൂപയും, കേരള ഫോക്‌ലോര്‍ അക്കാദമിക്കായി 3.10 കോടി രൂപയും വകയിരുത്തിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങൾക്കായി 14 കോടി രൂപ അനുവദിച്ചു. ഇതില്‍ 1.30 കോടി രൂപ സ്‌ത്രീ കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജവഹർ ബാലഭവനുകളുടെ പ്രവര്‍ത്തനങ്ങൾക്കായി 2 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.