കേരളം

kerala

ETV Bharat / state

മഴ മാറിയിട്ടും 'പൂട്ടഴിഞ്ഞില്ല'; റിപ്പിള്‍ വെള്ളച്ചാട്ടം കാണാനാകാതെ സഞ്ചാരികള്‍ - Sreenarayanapuram Waterfall Closed

അറ്റകുറ്റ പണികൾക്കായി ശ്രീനാരായണപുരം വെള്ളച്ചാട്ടം അടച്ചിട്ട് പത്ത് ദിവസം. വിനോദ സഞ്ചാരികൾ എത്തി നിരാശയോടെ തിരികെ പോകേണ്ട അവസ്ഥ.

ശ്രീനാരായണപുരം വെള്ളച്ചാട്ടം  RAIN IDUKKI  IDUKKI TOURISM  ഇടുക്കി വിനോദ സഞ്ചാര കേന്ദ്രം
Sreenarayanapuram Waterfall (ETV Bharat)

By ETV Bharat Kerala Team

Published : Aug 12, 2024, 12:32 PM IST

Updated : Aug 12, 2024, 2:25 PM IST

ശ്രീനാരായണപുരം വെള്ളച്ചാട്ടം (ETV Bharat)

ഇടുക്കി :കാർമേഘം നീങ്ങി മാനം തെളിഞ്ഞതോടെ ജില്ലയിലെ ടൂറിസ നിരോധനവും നീങ്ങി. മഞ്ഞും കുളിരും തേടി കൂടുതൽ സഞ്ചാരികൾ ജില്ലയിലേക്ക് മലകയറി എത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ, ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ശ്രീനാരായണപുരം റിപ്പിൾ വെള്ളച്ചാട്ടം കാണുവാൻ എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.

നിരോധനം നീങ്ങിയിട്ടും കഴിഞ്ഞ പത്ത് ദിവസമായി ടൂറിസം സെന്‍റർ തുറക്കാത്തതാണ് സഞ്ചാരികളെ നിരാശപ്പെടുത്തുന്നത്. ടൂറിസം സെന്‍ററിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ടാക്‌സി ഡ്രൈവർ, വ്യാപാരികൾ എന്നിവരും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പത്ത് ദിവസം പിന്നിട്ടിട്ടും അറ്റകുറ്റ പണികൾ ഇഴയുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ടൂറിസം സെന്‍ററിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ടാക്‌സി ഡ്രൈവർ, വ്യാപാരികൾ എന്നിവരും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയാണ് എന്നും എത്രയും പെട്ടന്ന് അറ്റകുറ്റപണികൾ പൂർത്തികരിച്ചു സഞ്ചാരികൾക്കായി തുറന്നു നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

ചെളിയും വെള്ളവും കയറി സെന്‍റർ തകർന്ന അവസ്ഥയിലാണ്. ഓണക്കാലത്തിന് മുന്നോടിയായി എല്ലാ അറ്റകുറ്റ പണികളും പൂർത്തികരിച്ചു സെന്‍റർ തുറക്കുവാനാണ് അടച്ചിട്ടിരിക്കുന്നത്. നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ തുറക്കുമെന്നും ഡിടിപിസി അധികൃതർ വ്യക്‌തമാക്കി. അറ്റകുറ്റ പ്രവർത്തനങ്ങൾ വൈകുന്നതോടെ ദിനംപ്രതി ലക്ഷങ്ങളുടെ വരുമാന നഷ്‌ടമാണ് ഡിടിപിസിക്കും ഉണ്ടാകുന്നത്.

Also Read :രാമക്കല്‍മേട്ടിലേക്കുളള പ്രവേശനം തടഞ്ഞ സംഭവം: അംഗീകരിക്കാനാവില്ലെന്ന് എം എം മണി, പ്രതിഷേധവുമായി വ്യാപാരി വ്യാവസായി സമിതി

Last Updated : Aug 12, 2024, 2:25 PM IST

ABOUT THE AUTHOR

...view details