കോഴിക്കോട്:ഷിരൂർ രക്ഷാപ്രവര്‍ത്തനത്തിന് സ്വയം മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിച്ച് സൈബർ ലോകം. രഞ്ജിത്തിന്‍റെ ഇടപെടലാണ് അര്‍ജുന്‍റെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൈബറിടം പറയുന്നത്. 'ലോറി മണ്ണിനടിയില്‍ തന്നെയുണ്ട്, എനിക്ക് ഒരു സഹകരണവും കിട്ടുന്നില്ല, ഞാന്‍ പറഞ്ഞ ഒന്നും വിട്ടുതരുന്നില്ല' ഇതായിരുന്നു രഞ്ജിത്ത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.
'ഓരോ നേരത്ത് തോന്നുന്നത് അയാൾ പറയുന്നു. അയാൾ സംസാരിക്കുന്നത് മലയാളം ആയതിനാൽ ഇഷ്‌ടം പോലെ സ്പേസ് മലയാളം ചാനലുകൾ നൽകി. പക്ഷേ ഏതൊരു നാടിനും അതിന്‍റേതായ സിസ്റ്റം ഉണ്ട്. അതല്ലാതെ നിങ്ങളുടെ സങ്കൽപ്പത്തിലെ പോലെ കാര്യങ്ങൾ നടക്കണമെന്ന് ശഠിക്കരുത്. ആവേശവും ഷോഓഫും പാടില്ല. അതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റ്.' ഇതൊക്കെയാണ് സൈബർ ലോകത്തെ പ്രധാന വിമർശനങ്ങള്‍.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുളള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍. മണ്ണിടിഞ്ഞ ഭാഗത്തെ തെരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു. അതേ സമയം രഞ്ജിത്തിനെ അനുകൂലിച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.