തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് ശോഭ സുരേന്ദ്രൻ. ആരോപണങ്ങള്‍ക്ക് പിന്നിലെ കഥയും സംഭാഷണവും എകെജി സെന്‍ററില്‍ നിന്നാണ്. സതീശനെ സിപിഎം വിലയ്‌ക്കെടുത്തെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
ബിജെപിയെ തകര്‍ക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമങ്ങളാണ് ഇത്. പറയുന്നത് സതീശാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്‍ററാണ്. ഏത് നമ്പറില്‍ നിന്നാണ് സതീശൻ തന്നെ വിളിച്ചതെന്ന് കണ്ടെത്തണം. ആ നമ്പര്‍ വെളിച്ചത്ത് കൊണ്ടുവരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റാകാൻ തനിക്ക് അയോഗ്യതയില്ല. താൻ നൂലിലിൽ കെട്ടി ഇറങ്ങി വന്ന ആളല്ല , തനിക്ക് ഗോഡ് ഫാദർമാരില്ല. സതീശനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡന്‍റ് ആകേണ്ട കാര്യമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ലോൺ ഒഴിവാക്കുന്നതിനായി സതീശൻ മുൻ മന്ത്രിയുടെ വീട്ടിൽ മൂന്ന് തവണ പോയി. എന്തുകൊണ്ടാണ് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മൊയ്‌തീൻ വെപ്രാളപ്പെട്ടത്. കേസിൻ്റെ പേര് പറഞ്ഞ് മൊയ്‌തീൻ പേടിപ്പിക്കാൻ ശ്രമിക്കണ്ട. സതീശന് പിന്നിലുള്ള ആളുകൾ ആരാണെന്ന് പൊതുജനങ്ങൾക്ക് മുൻപിൽ എത്തിക്കുമെന്നും ശോഭ വ്യക്തമാക്കി.
Also Read :തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസ്