കേരളം

kerala

കടിച്ചത് പാമ്പ് തന്നെ; ഗുരുവായൂർ മധുര എക്‌സ്‌പ്രസ് സംഭവത്തില്‍ സ്ഥിരീകരണം - Snake Bite On Passenger

By ETV Bharat Kerala Team

Published : Apr 15, 2024, 1:44 PM IST

ട്രെയിൻ യാത്രയ്‌ക്കിടെ യാത്രക്കാരെ കടിച്ചത് പാമ്പ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. യുവാവിന്‍റെ ആരോഗ്യനില തൃപ്‌തികരം.

SNAKE BITE  TRAIN  ഗുരുവായൂർ മധുര എക്‌സ്‌പ്രസ്  യാത്രക്കാരന് പാമ്പ് കടിയേറ്റു
യാത്രക്കാരന്‍റെ ആരോഗ്യനില തൃപ്‌തികരം

കോട്ടയം :ഗുരുവായൂർ മധുര എക്‌സ്‌പ്രസിൽ സഞ്ചരിക്കവെ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം. യുവാവിനെ ചികിത്സിച്ച ഡോക്‌ടറാണ് കടിച്ചത് എലിയല്ല, പാമ്പ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പാമ്പ് കടിയേറ്റയാളുടെ ആരോഗ്യ നില തൃപ്‌തികരം എന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ മധുര ഗുരുവായൂർ പാസഞ്ചർ എക്‌സ്‌പ്രസിലാണ് (ട്രെയിൻ നമ്പർ - 16328) സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശി കാർത്തികിനെ (23) യാണ് പാമ്പ് കടിച്ചത്. ആറാമത്തെ ബോഗിയിൽ ആണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്ന് യാത്രക്കാർ പറഞ്ഞു. അതേ സമയം പാമ്പല്ല എലിയാണ് കടിച്ചതെന്നാണ് റെയിൽവേ പറഞ്ഞിരുന്നത്.

ALSO READ : ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം ; പാമ്പല്ല എലിയെന്ന് റെയിൽവേ

ABOUT THE AUTHOR

...view details