കേരളം

kerala

ETV Bharat / state

സിദ്ധാര്‍ഥന്‍റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു; തിങ്കളാഴ്‌ച കോളജിലെത്തി തെളിവെടുപ്പ് - sidharth death case - SIDHARTH DEATH CASE

സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ തെളിവെടുപ്പ് നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വയനാട്‌ പൂക്കോട് വെറ്ററിനറി കോളജില്‍ നാളെയെത്തും

SIDHARTH DEATH CASE  NATIONAL HUMAN RIGHTS COMMISSION  സിദ്ധാര്‍ഥിന്‍റെ മരണം  COMMISSION WILL VISIT WAYANAD
SIDHARTH DEATH CASE

By ETV Bharat Kerala Team

Published : Apr 7, 2024, 6:57 PM IST

വയനാട്‌: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. തിങ്കളാഴ്‌ച കമ്മിഷന്‍ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്‌തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ശക്തമായ മൊഴിയെടുപ്പ് തന്നെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്‍റി റാഗിങ്ങ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും. സിദ്ധാര്‍ഥന്‍റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി.

സിബിഐ എസ്‌പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്‌പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. നാളെ സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.

സിദ്ധാര്‍ഥന്‍റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്. ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ സംഭവമാണ്.

ALSO READ:സിദ്ധാര്‍ഥിന്‍റെ പിതാവിനെ കണ്ട് രാഹുല്‍ ഗാന്ധി; കുടുംബത്തിന് പിന്തുണ പിന്തുണ ഉറപ്പുനല്‍കി

ABOUT THE AUTHOR

...view details