കേരളം

kerala

അര്‍ജുന്‍ കാണാമറയത്ത്, തെരച്ചില്‍ 11-ാം നാള്‍; മന്ത്രിമാര്‍ ഷിരൂരിലേക്ക് - Arjun rescue updates

By ETV Bharat Kerala Team

Published : Jul 26, 2024, 8:45 AM IST

Updated : Jul 26, 2024, 9:52 AM IST

ഷിരൂരില്‍ തെരച്ചിന് കാലാവസ്ഥ വെല്ലുവിളി ഉണ്ടാക്കുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് വിലങ്ങുതടി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന മന്ത്രിമാര്‍ ഷിരൂരിലേക്ക്.

SHIRUR LANDSLIDE ARJUN MISSING  SHIRUR LANDSLIDE  LATEST NEWS MALAYALAM  ഷിരൂര്‍ ദുരന്തം അര്‍ജുന്‍
Arjun and his truck (ETV Bharat)

കോഴിക്കോട് :കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെ സംസ്ഥാന മന്ത്രിമാർ ഷിരൂരിലേക്ക്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരാണ് ഷിരൂരിലേക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് മന്ത്രിമാർ പോകുന്നത്.

കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നതിനിടയിലും പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. അർജുന്‍റെ ട്രക്കിന്‍റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്‌കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയുകയുള്ളൂ.

മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്‌ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. കനത്ത മഴയാണ് നിലവില്‍ സ്ഥലത്തുള്ളത്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്.

Also Read: ഹൈ റെസല്യൂഷന്‍ ക്യാമറകളും എഐ പ്രോസസിങ്ങും; രക്ഷാദൗത്യത്തിന് ചുക്കാന്‍ പിടിച്ച് 'ഐബോഡ്', അറിയേണ്ടതെല്ലാം - what is ibod test

Last Updated : Jul 26, 2024, 9:52 AM IST

ABOUT THE AUTHOR

...view details